വിശ്വാസത്തിന് എതിർ നിൽക്കുന്നവരെ പരാജയപ്പെടുത്തണം

വിശ്വാസത്തിന് എതിർ നിൽക്കുന്നവരെ പരാജയപ്പെടുത്തണം

ശബരിമല ഒരു രാഷ്ട്രിയ പ്രശ്നമല്ല,കക്ഷി രാഷ്ട്രിയത്തിലുള്ളവർ ശബരിമലക്ക് എതിരെ നിലപാട് സ്വീകരിക്കുമ്പോൾ, വിശ്വാസികൾക്കു ജനാധിപത്യപരമായി പ്രതികരിക്കാതിരിക്കാൻ ആകില്ല. സുപ്രീം കോടതി പോലും അയവുള്ള സമീപനം സ്വീകരിച്ചിട്ടും, തങ്ങളുടെ സത്യവാങ്മൂലം മാറ്റില്ല എന്ന് ധാർഷ്യത്തോടു കൂടി പറയുന്നവരെ ഭക്ത സമൂഹം തിരിച്ചറിയണം.

അയ്യപ്പ ധർമ്മ സേന എന്ന വിശ്വാസികളുടെ സംഘടനാ ആണ് ശബരിമല പ്രശ്നത്തിൽ സുപ്രീം കോടതിയുടെ എതിർ വിധി വന്നപ്പോൾ ആദ്യമായി പ്രതിരോധം തീർക്കാൻ മുന്നോട്ടു വന്നത്. ആദരണീയനായ നമ്മളെ വിട്ടു പിരിഞ്ഞ ശ്രീ ഷെല്ലി രാമൻ പുരോഹിത് ആണ് ആദ്യമായി മേൽ പറഞ്ഞ വിഷയവുമായി ബന്ധപെട്ടു വ്യത്യസ്ത വിശ്വാസി സംഘടനകളെ കൂട്ടിയിണക്കി ഹർത്താൽ പ്രഖ്യാപിക്കുന്നതും. അദ്ദേഹത്തിനും സംഘടനയിലുള്ള പലർക്കും ജയിൽ അടക്കം ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് നിയമം നിർമ്മിക്കാം എന്ന വസ്തുത ആദ്യം മുതലേ വിശ്വാസികളും, വ്യത്യസ്ത സംഘടനകളും ചൂണ്ടികാണിക്കുന്നതാണ്. ഇപ്പോൾ നിലപാടിലേക്ക് രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു പാർട്ടികളും എത്തിചേർന്നത് സ്വാഗതാർഹം ആണ്  സുപ്രീം കോടതിയിൽ കക്ഷി കൂടി എന്ന സ്ഥിതിക്ക്, അയ്യപ്പ ധർമ്മ സേന,ഇടതു സർക്കാരിനോട് ആവശ്യപ്പെടുന്നത് അവരുടെ നിലപാട് എന്തായിരിക്കും എന്ന് തുറന്നു പറയാനാണ്. ശബരിമലയിൽ യുവതികൾ പ്രവേശിക്കണം എന്ന് തന്നെയാണോ സർക്കാരിന്റെ ഇപ്പോഴത്തെയും കാഴ്ച്ചപ്പാട് എന്ന ചോദ്യം ജനാധിപത്യപരമായി ഉന്നയിക്കാനുള്ള അവകാശം പൊതു ജനങ്ങൾക്ക് ഉണ്ട്.

ദേവസ്വം മന്ത്രി ക്ഷമ പറയുക, അതിനടുത്ത ദിവസം നിലപാടിൽ മാറ്റമില്ല എന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറയുക. സുപ്രീം കോടതി പോലും വിശാലത കാണിച്ചിട്ടും, സത്യവാങ്മൂലം മാറ്റില്ല എന്ന് പിന്നീട് പറയുക. എന്നിവ വിശ്വാസ സമൂഹത്തിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.